ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി

63

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിനാണ് ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ ഒന്നാംസ്ഥാനക്കാരുമായ ഇന്ത്യയെ കിവീസ് നാണംകെടുത്തിയത്. രണ്ടാമിന്നിങ്‌സിലും ബാറ്റിങ് നിര ദുരന്തമായതോടെ ഇന്ത്യയുടെ തോല്‍വി വേഗത്തിലാവുകയായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. നേരത്തേ കളിച്ച ഏഴു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചിരുന്നു.