ഗുജറാത്തില്‍ വീണ്ടും സമുദായിക സംഘര്‍ഷം: വീടുകളും കടകളും അഗ്നിക്കിരയാക്കി: 13 പേർക്ക് പരിക്ക്

72

ഗുജറാത്തില്‍ വീണ്ടും സമുദായിക സംഘര്‍ഷം. ആനന്ദ് ജില്ലയിലെ കംബത്ത് താലൂക്കിലാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടെ ആള്‍ക്കൂട്ടം വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇത് രണ്ടാം തവണയാണ് മേഖലയില്‍ സമുദായാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

അക്രമികള്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജനുവരി 24 നാണ് ആദ്യമായി മേഖലയില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.