HomeNewsLatest Newsകഴിഞ്ഞ 70 വർഷമായുള്ള കഷ്ടപ്പാട് മാറും; പാവങ്ങളെ സഹായിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി മോദി

കഴിഞ്ഞ 70 വർഷമായുള്ള കഷ്ടപ്പാട് മാറും; പാവങ്ങളെ സഹായിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി മോദി

പാവങ്ങളെ സഹായിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പറഞ്ഞു. ഇതുവരെ സാധാരണക്കാരായിരുന്നു അഴിമതിയുടേയും കള്ളപ്പണത്തിന്റേയും ഭാരം പേറിയിരുന്നത്. തീവ്രവാദികളും നക്‌സലേറ്റുകളുമായിരുന്നു കള്ളപ്പണം കൊണ്ടുള്ള ഗുണം അനുഭവിച്ചിരുന്നത്. കള്ളപ്പണം കൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണ്. നോട്ട് നിരോധനനം ഭീകരവാദികളെയും നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരായാണ് തന്റെ പോരാട്ടമെന്നും മോദി വ്യക്തമാക്കി.

 

 

 

നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സത്യസന്ധരായ ജനങ്ങള്‍ കഴിഞ്ഞ 70 വര്‍ഷമായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ സന്തോഷിക്കാത്തത് പാവപ്പെട്ടവരാണ്. അല്ലാതെ അഴിമതി ചെയ്യുന്നവരല്ല. മോദി പറഞ്ഞു.

കോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments