HomeNewsLatest Newsവാഹനാപകടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്ക് ഗുരുതര പരിക്ക്

വാഹനാപകടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്ക് ഗുരുതര പരിക്ക്

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. കൊടുവള്ളി കാരാട്ട് അബ്ദുള്‍ ഗഫൂറാണ് മരിച്ചത്. സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments