പേളി – ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ആകെയുണ്ടായിരുന്ന കടമ്പയും കടന്നു

9

ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് പേളിയും ശ്രീനിഷും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോടും സാബുവിനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, വിവാഹത്തിന് അമ്മ സമ്മതിച്ചെന്ന് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

അമ്മയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് പേളി പറയുന്നത്. അമ്മ തന്റെ മാലാഖയാണെന്നും അമ്മ സമ്മതിച്ചെന്നും പേളി പോസ്റ്റില്‍ പറയുന്നു. അതേസമയം, പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയും പേളി പറയുന്നുണ്ട്. നേരത്തെ വീട്ടുകാര്‍ സമ്മതിച്ചാല്‍ ഉടന്‍ എന്‍ഗേജ്‌മെന്റ് ഉണ്ടാകുമെന്ന് പേളി പറഞ്ഞിരുന്നു. ഇതോടെ വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചതായാണ് ആരാധകരുടെ വിലയിരുത്തല്‍. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.