HomeNewsLatest Newsഇടുക്കിയിൽ കനത്ത മഴ; രാത്രിയാത്ര നിരോധിച്ചു; ജാഗ്രതാ നിര്‍ദേശം; വിനോദസഞ്ചാരത്തിനു വിലക്ക്

ഇടുക്കിയിൽ കനത്ത മഴ; രാത്രിയാത്ര നിരോധിച്ചു; ജാഗ്രതാ നിര്‍ദേശം; വിനോദസഞ്ചാരത്തിനു വിലക്ക്

ന്യൂനമര്‍ദം ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകുന്നതിനാല്‍ ഇടുക്കിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടു.

വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് 10 മണിക്ക് യോഗം ചേരും. വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അണക്കെടുക്കള്‍ തുറക്കാന്‍ കെ.എസ്.ഇ.ബി മുന്നൊരുക്കങ്ങള്‍ തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments