പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പത്തനംതിട്ടയിൽ അറസ്റ്റിൽ

50

കഴിഞ്ഞ ദിവസം ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. നൂറനാട് സ്വദേശി ബാബുക്കുട്ടനെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവടിൽ നിന്നാണ് ബാബുക്കുട്ടനെ പോലീസ് പിടികൂടിയത്. ഇവിടെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. റെയിൽവേ പോലീസിന് ബാബുക്കുട്ടനെ കൈമാറും.

ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ കഴിഞ്ഞ 28-നാണ് കേസിന് ആസ്പദമായ സംഭവം. ഒരാഴ്ചയായി ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയായിരുന്നു.