ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു: കോവിഡ് ബാധിച്ച നവവരന് ദാരുണാന്ത്യം

54

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെത്തിയ കോവിഡ് ബാധിതൻ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നു മരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.ബിടിഎം ലേ ഔട്ടിൽ പിജി താമസസൗകര്യം നടത്തുന്ന കൊൽക്കത്ത സ്വദേശിയായ റാമി(35)ന്റെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു. നവവധുവുമായി ബെംഗളൂരുവിലേക്കു മടങ്ങിയെത്തിയയുടൻ പനി ബാധിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് 80 ആയി കുറഞ്ഞതോടെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിലെത്തി. കോവിഡ് പരിശോധന നടത്താതെ പനിക്ക് ഗുളിക നൽകി ഇവർ മടക്കിയയച്ചതിനു പിന്നാലെ റാം മരിച്ചു. മരിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി.