ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്

312

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശിയായ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്. ഭാര്യ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ ലോറന്‍സ് ബ്രാന്‍ഡ് എന്നയാളെയാണ് റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.2018-ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം നടന്നത്. കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയ്ക്കു കുത്തേറ്റു. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടര്‍ന്ന് മറ്റൊരു കത്തി എടുത്ത് ഇയാള്‍ ഭാര്യയെ വീണ്ടും കുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് എയ്ഞ്ചലയെ ലോറന്‍സ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.