അച്ഛൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചില്ല; യുവാവ് ജീവനൊടുക്കി

158

ലിംഗമാറ്റ ശസ്‌ത്രക്രിയയെ പിതാവ്‌ എതിര്‍ത്തതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു. ചെന്നൈയിലെ മണലിയിലാണ്‌ സംഭവം. വിരുഗമ്ബാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി ആണ്‌ ആത്മഹത്യ ചെയ്‌തത്‌. ബിസിഎ ബിരുദധാരിയായിരുന്നു 21കാരനായ പാര്‍ത്ഥസാരഥി. ജോലിയ്‌ക്കൊന്നും ശ്രമിക്കാതെ കുറച്ചുനാളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു പാര്‍ത്ഥസാരഥി. മകന്റെ സ്വഭാവത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ മാതാപിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

കുറച്ചുദിവസം മുമ്ബാണ്‌ താന്‍ ലിംഗമാറ്റശസ്‌ത്രിക്രിയ നടത്താന്‍ പോകുകയാണെന്ന്‌ പാര്‍ത്ഥസാരഥി വീട്ടുകാരെ അറിയിച്ചത്‌. ഇതിനെ ഗജേന്ദ്രന്‍ എതിര്‍ത്തതോടെ പാര്‍ത്ഥസാരഥി വീട്ടുകാരോട്‌ കലഹിച്ച്‌ അവിടെനിന്നിറങ്ങിപ്പോയി. മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പാര്‍ത്ഥസാരഥി ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയിലുണ്ടെന്ന്‌ ഗജേന്ദ്രന്‍ അറിഞ്ഞത്‌.