HomeNewsShortകേരള കോൺഗ്രസ് ചെയർമാനാകാനുള്ള ജോസ് കെ മാണിയുടെ നീക്കം പൊളിയുന്നു; പിളർപ്പിനു സാധ്യത?

കേരള കോൺഗ്രസ് ചെയർമാനാകാനുള്ള ജോസ് കെ മാണിയുടെ നീക്കം പൊളിയുന്നു; പിളർപ്പിനു സാധ്യത?

കേരള കോണ്‍ഗ്രസ് -എമ്മിലെ അധികാര വടംവലി പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് സൂചന. രണ്ടും കല്‍പ്പിച്ച്‌ പി.ജെ. ജോസഫ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നാലും പ്രശ്നമില്ലായെന്ന കടുത്ത നിലപാടില്‍ ജോസ് കെ.മാണി ഉറച്ചുനില്ക്കുകയാണ്. ജില്ലാ പ്രസിഡന്റുമാരെ അണിനിരത്തി ചെയര്‍മാന്‍ സ്ഥാനം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ.മാണിയുടെ പ്രവര്‍ത്തനം. എന്നാല്‍ കെ.എം.മാണിയുടെ വിശ്വസ്തരില്‍ പലരും പി.ജെ.ക്ക് പിന്തുണയുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.

കെ.എം.മാണിയുടെ വിശ്വസ്തരെ അടര്‍ത്തിമാറ്റാനുള്ള ശ്രമത്തില്‍ പി.ജെ. ജോസഫ് ഒരു പരിധിവരെ മുന്നോട്ടുപോയിക്കഴിഞ്ഞു. എക്കാലവും കെ.എം.മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ്.തോമസിന്റെ നിലപാടുതന്നെ ഇതിനുദാഹരണം. പാര്‍ട്ടിയില്‍ ഐക്യമാണ് വേണ്ടതെന്ന സി.എഫിന്റെ ആദ്യ നിലപാട് പുറത്തുവന്നതോടെ ഔദ്യോഗികപക്ഷം പരിങ്ങലിലായി. മറ്റ് എം.എല്‍.എമാരുടെ നിലപാട് അറിയാനിരിക്കുന്നതേയുള്ളൂ. മാണി വിഭാഗം നേതാക്കളെ കൂട്ടത്തോടെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. അങ്ങനെയെങ്കില്‍ ചെയര്‍മാനാകാനുള്ള ജോസ് കെ. മാണിയുടെ നീക്കം പൊളിയാനാണ് സാദ്ധ്യത.

അതേസമയം, യു.ഡി.എഫ് പി.ജെ.ജോസഫിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബ് പാര്‍ട്ടിയില്‍ രൂപപ്പെട്ട കലഹം ശമിപ്പിച്ചത് യു.ഡി.എഫിന്റെ പ്രവര്‍ത്തനഫലമായാണ്. പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്റെയും മുസ്ളീംലിഗിന്റെയും. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പി.ജെ.ജോസഫിന് ഏറ്റ ക്ഷതം ജോസഫ് ഗ്രൂപ്പുകാര്‍ മറന്നിട്ടില്ല. ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന നിലപാടിലാണ് ഇവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments