നീനുവിനെക്കുറിച്ച് കെവിന്റെ അമ്മ പറയുന്ന ഈ വാക്കുകൾ മാത്രം മതി; വൈറലായി കെവിന്റെ അമ്മയുടെ വാക്കുകൾ

185

പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍ മലയാളികള്‍ക്ക് ഒരു വിങ്ങല്‍ ആണ്. നീനുവിന്റെ പിതാവും സഹോദരനുമാണ് കെവിന്റെ ജീവനെടുത്തത്. എന്നാല്‍, കെവിന്റെ പിതാവ് ജോസഫിനും മാതാവ് മേരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ സ്വന്തം മകന്റെ മരണത്തിന് കാരണമായ നീനുവിനെ കെവിന്റെ അമ്മയ്ക്ക് സ്നേഹിക്കാന്‍ കഴിയുന്നതെങ്ങനെയാണെന്ന് പലരുടെയും സംശയമായിരുന്നു. അതിന് മറുപടി നല്‍കുകയാണ് മേരി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ വെറുക്കാന്‍ എനിക്ക് എളുപ്പം കഴിയും. പക്ഷേ അവരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ട്. മരണം വരെ അവനെയോര്‍ത്ത് കണ്ണീരൊഴുക്കാനാണ് എന്റെ വിധി. എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി നീനുവിനെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. പകരത്തിന് പകരം ചെയ്യാന്‍ നമുക്കെന്ത് അവകാശമാണെന്നാണ് മേരി ചോദിക്കുന്നത്.