HomeNewsLatest News'എല്ലാം എന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചത്' ; കലാപാഹ്വാന വിഷയത്തിൽ മേജർ രവിക്ക് പറയാനുള്ളത്

‘എല്ലാം എന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചത്’ ; കലാപാഹ്വാന വിഷയത്തിൽ മേജർ രവിക്ക് പറയാനുള്ളത്

കലാപാഹ്വാന വിഷയത്തിൽ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണെന്നും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും മേജര്‍ രവി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയിലായിരുന്നു മേജര്‍ രവിയുടെ തിരുത്ത്.തൃശൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനെപ്പറ്റി വികാരം കൊള്ളുന്ന ആളുകള്‍ക്ക് യാതൊന്നും അറിയില്ല. ആ കാര്യം മനസിലാക്കാതെയാണ് താനും ആദ്യം പ്രതികരിച്ചതെന്നും മേജര്‍ രവി പറഞ്ഞു. വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ മേജര്‍ രവിക്ക് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ് മറ്റും രംഗത്ത് വന്നിരുന്നു.

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തിനെതിരെയാണ് സംവിധായകന്‍ നിഷാദ് ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയത്. തനിക്കെതിരെ ഉയര്‍ന്ന് കേള്‍ക്കുന്ന ആരോപണങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും പറയുന്നവര്‍ പറയട്ടെ എന്നാണ് തന്റെ നിലപാടെന്നും രവി നേരത്തെ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments