HomeNewsLatest Newsതോമസ് ചാണ്ടി പ്രശ്നം; യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും...

തോമസ് ചാണ്ടി പ്രശ്നം; യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് മാര്‍ച്ചിനായി എത്തിയിരുന്നത്. ക്ലിഫ് ഹൗസ് മാര്‍ച്ച് തടയുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് ബി.കെ രജീന്ദ്രനെ മ്യൂസിയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments