ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ പുരുഷനായി

പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ബോളിവുഡ് സുന്ദരിയായി വിലസുന്ന സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഇപ്പോഴും ആരാധകരെ പുളകം കൊള്ളിക്കുന്ന നടിയാണ്. സണ്ണിയെ ഗ്ലാമര്‍ വേഷത്തിലാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അങ്ങനെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടവും. എന്നാല്‍ സണ്ണിയുടെ പുതിയ സിനിമയില്‍ ആണ്‍ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ സണ്ണി തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Also Read:പുരുഷന്മാർ വേശ്യകളുടെ അടുത്ത് പോകുന്നത് എന്തുകൊണ്ടാണെന്നറിയാമോ ? 10000 പുരുഷന്മാർക്കൊപ്പം ശയിച്ച യുവതി ആ രഹസ്യം വെളിപ്പെടുത്തുന്നു

സണ്ണി ലിയോണും അര്‍ബാസ് ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരെ ഇന്തസാര്‍ എന്ന സിനിമയിലാണ് സണ്ണി ലിയോണ്‍ ആണ്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് മാത്രമാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്. താടിയും മീശയും നീണ്ട മുടിമായിട്ടാണ് നടിയുടെ ആണ്‍വേഷം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് തോമസ് മൗക്കയാണ് സണ്ണിയുടെ ലുക്കിന് പിന്നിലുള്ളത്. തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അപ്പോള്‍ തന്നെ ആരാധകരിലേക്ക് എത്തിക്കുന്ന സണ്ണി പുതിയ മേക്ക് ഓവര്‍ ചിത്രവും വീഡിയോയും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.