HomeNewsLatest Newsകൊടുങ്ങല്ലൂരിൽ വിശ്രമിക്കാൻ നിർത്തിയിട്ട ലോറിയുടെ 60,000 രൂപയുടെ ചക്രങ്ങൾ അടിച്ചുമാറ്റി മോഷ്ടാക്കൾ !

കൊടുങ്ങല്ലൂരിൽ വിശ്രമിക്കാൻ നിർത്തിയിട്ട ലോറിയുടെ 60,000 രൂപയുടെ ചക്രങ്ങൾ അടിച്ചുമാറ്റി മോഷ്ടാക്കൾ !

 

പാര്‍ക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ ചക്രങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ആണ് സംഭവം. കേടുപാടുകള്‍ സംഭവിച്ച മത്സ്യബന്ധന വലകള്‍ കയറ്റിയ ലോറിയുടെ പത്ത് ചക്രങ്ങളില്‍ പുതിയ രണ്ടെണ്ണമാണ് മോഷ്​ടാക്കള്‍ കൊണ്ടുപോയത്.

രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം ഡ്രൈവറും ക്ലീനും ലോറിയില്‍ ഉറങ്ങുകയായിരുന്നു. 60,000 രൂപ വിലവരുന്ന ചക്രങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

അഴീക്കോട്​ നിന്നും വല കയറ്റി ഗുജറാത്തിലേക്ക​ുള്ള യാത്രക്കിടയില്‍ തിങ്കളാഴ്ച വൈകീട്ട് കോട്ടപ്പുറം സിഗ്നല്‍ സമീപം സര്‍വ്വീസ് റോഡിലാണ് ലോറി പാര്‍ക്ക് ചെയ്തീരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments