HomeNewsShortമണിക്കൂറുകളോളം ഫോണിൽ ഗെയിം കളിച്ചു: വിദ്യാർത്ഥി തലകറങ്ങി വീണു മരിച്ചു

മണിക്കൂറുകളോളം ഫോണിൽ ഗെയിം കളിച്ചു: വിദ്യാർത്ഥി തലകറങ്ങി വീണു മരിച്ചു

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. നാലുമണിക്കൂറോളം ഓൺലൈൻ ഗെയിം കളിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥി തലകറങ്ങി വീണു മരിച്ചത്. വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ദര്‍ശന്‍ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോണിൽ കളിച്ചത് ആണോ അതോ ദർശന് മറ്റു പല അസുഖങ്ങൾ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments