ഇന്ത്യൻ കൊറോണ പ്രതിരോധ വാക്‌സിന്‍ യുഎഇയിലെത്തി: യുഎഇ ഇന്ത്യയുടെ വിശിഷ്ട സുഹൃത്തെന്ന് വിദേശകാര്യ മന്ത്രി

30

 

ഇന്ത്യ വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിന്‍ യുഎഇയിലെത്തി. മറ്റു ഒട്ടേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. ഇന്നാണ് ദുബായില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ എത്തിയത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരു കോടി ഡോസ് വാക്‌സിനാണ് ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുക. 10 ലക്ഷം ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറും. ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്‌സിന്‍ വ്യാഴാഴ്ച ഇന്ത്യ അയച്ചിരുന്നു. ശ്രീലങ്കയിലേക്ക് അഞ്ച് ലക്ഷവും. നേപ്പാളിലേക്കും മ്യാന്മറിലേക്കും നേരത്തെ അയച്ചിരുന്നു.

യുഎഇ ഇന്ത്യയുടെ വിശിഷ്ട സുഹൃത്ത് ആണെന്നും പ്രത്യേക ബന്ധമാണ് യുഎഇയുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ വിദേശ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.