പ്രേതം തന്നെ ബലാത്സംഗം ചെയ്യുന്നു എന്ന് യുവതിയുടെ പരാതി: ഒടുവിൽ പ്രേതത്തെ പിടികൂടിയപ്പോൾ ഞെട്ടി !

152

പ്രേതം ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിശ്വസിച്ചിരുന്ന സിംഗപ്പൂര്‍ സ്വദേശിനി ഒടുവില്‍ സത്യം തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇരുട്ടിന്റെ മറവില്‍ നിഴല്‍ പോലെ വന്ന് തന്നെ പീഡിപ്പിച്ച്‌ കടന്നു കളയുന്ന രൂപം വീട്ടുടമസ്ഥന്‍ തന്നെയാണെന്ന് യുവതി മനസ്സിലാക്കിയത് വളരെ വൈകിയാണ്.

ഹൗസിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള (എച്ച്‌ഡിബി) വീട്ടില്‍ ഉറങ്ങുമ്ബോഴാണ് യുവതിയ്ക്ക് മോശം അനുഭവം ഉണ്ടായത്. കേസ് സിംഗപ്പൂര്‍ കോടതിയില്‍ എത്തി. തന്നെ ചുംബിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും ആരോ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ കോടതി മുന്‍പാകെ മൊഴി നല്‍കി. എന്നാല്‍, ഒരു നിഴല്‍ മാത്രമാണ് കണ്ടതെന്നും യുവതി വിശദീകരിച്ചു.

ദിവസങ്ങളോളം പീഡനം തുടര്‍ന്നതോടെ ബെഡ് റൂമില്‍ ഒരു സിസിടിവി കാമറ സ്ഥാപിക്കാന്‍ യുവതിയും കാമുകനും തീരുമാനിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് പ്രേതമല്ല, മറിച്ച്‌ തന്റെ 38 കാരനായ വീട്ടുടമ തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. എല്ലാ രാത്രിയിലും ഇയാള്‍ യുവതിയുടെ മുറിയില്‍ ആരും കാണാതെ എത്തിയിരുന്നു. അപമര്യാദയായി പെരുമാറുക, ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു.