ലക്കി ഡ്രോ സമ്മാന പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പ്; വയനാട്ടിൽ നാലുപേർ പിടിയിൽ; തട്ടിപ്പ് ഇങ്ങനെ:

110

ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്‌സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ വയനാട് സൈബര്‍ പൊലീസ് പിടികൂടി. ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് സംഘം പൊലീസിന്റെ വലയിലായത്. എറണാകുളം സ്വദേശി അഭിഷേക് (24), പത്തനംതിട്ട സ്വദേശി പ്രവീണ്‍ (24), ബീഹാര്‍ സ്വദേശി സിന്റു ശര്‍മ (31) തമിഴ്‌നാട് സേലം സ്വദേശി അമന്‍(19) എന്നിവരാണ് പിടിയിലായത്. പരാതിക്കാരനായ വൈത്തിരി സ്വദേശിക്ക് 15 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തില്‍ കണ്ട ടോള്‍ഫ്രീ നമ്ബറിലേക്ക് വിളിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ചെറിയ സംഖ്യ അടയ്ക്കാന്‍ ആദ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പ് സംഘം വിവിധ ഫീസിനങ്ങളില്‍ 12 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.