HomeNewsLatest Newsവീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച 3 ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച 3 ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കോട്ടയം: ചിങ്ങവനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചു. മദ്യപിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണം. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേരെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യകമ്ബനിയില്‍ ജോലി ചെയ്യുന്നവരാണ് മൂന്നുപേരും. മദ്യപിച്ചശേഷം ഇവര്‍ റോഡില്‍ വഴക്കുണ്ടാക്കിയത് നാട്ടുകാരായ രണ്ടുപേര്‍ ചോദ്യം ചെയ്തു. ഇതില്‍ ഒരാളെ ഇവര്‍ക്കറിയാമായിരുന്നു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് ഇയാളുടെ വീട്ടിലെത്തി വീട്ടുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ മൂവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.comlike copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments