HomeNewsLatest Newsഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം ചൈന എതിര്‍ക്കില്ല: സുഷമ സ്വരാജ്

ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം ചൈന എതിര്‍ക്കില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയിൽ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കേണ്ട കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജ നയത്തിന് അംഗത്വം നല്‍കുന്നതിന് ചൈന എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കരുതെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ പാകിസ്താന് അംഗത്വം നല്‍കുന്നതിനെ ചൈന പിന്തുണയ്ക്കുകയും ചെയ്യുന്നു.

 
ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനോട് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. 48 രാജ്യങ്ങളാണ് നിലവില്‍ എന്‍.എസ്.ജിയില്‍ അംഗങ്ങളായുള്ളത്. ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 16,17 തീയതികളിലാണ് ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.comlike copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments