HomeNewsLatest Newsകൊച്ചി മെട്രോ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 10 രൂപ; പരമാവധി നിരക്ക് 60...

കൊച്ചി മെട്രോ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 10 രൂപ; പരമാവധി നിരക്ക് 60 രൂപ

കൊച്ചി മെട്രോ യാത്രാ നിരക്കിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമായി കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 60 രൂപയുമാണ്.ആറ് ബാന്‍ഡുകളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് സ്‌റ്റേഷന് പത്തു രൂപ. പരമാവധി അറുപതു രൂപ. എന്നിങ്ങനെയായിരിക്കും നിരക്കുകൾ. അന്തിമ നിരക്ക് സര്‍ക്കാരുമായി കൂടിയാേലാചിച്ച ശേഷം തീരുമാനിക്കും.

 

ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക്  60 രൂപയാണ് ടിക്കറ്റ് നിരക്ക്. 2016 നവംബർ 30-ന്  ദില്ലിയിൽ  ചേർന്ന കെ.എം.ആർ.എലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക്  30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക്  20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.

യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാൾ  മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി മെട്രോ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. കെ.എം.ആർ.എൽ. ആവിഷ്കരിക്കുന്ന കൊച്ചി വൺ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു യാത്ര ചെയ്യുന്നവർക്ക്‌ നിരക്കുകളിൽ ഇളവു നൽകുമെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എലിയാസ് ജോർജ് ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments