വിജയ് ഹസാരെ ട്രോഫി: വിഷ്ണുവിന്റെ മികവിൽ കേരളത്തിന്‌ മിന്നും ജയം

120

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സഞ്ജു സാംസണ്‍ ഫ്‌ളോപ്പായെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വീണില്ല. സഞ്ജു പൂജ്യത്തിന് പുറത്തായ മല്‍സരത്തില്‍ ആന്ധ്രാ പ്രദേശിനെയാണ് കേരളം ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (139) ഇടിവെട്ട് സെഞ്ച്വറിയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ കേരളം 50 ഓവറില്‍ ആറു വിക്കറ്റിന് 230 റണ്‍സിന് പിടിച്ചുനിര്‍ത്തുകയായിരുന്നു. റിക്കി ഭൂയിയുടെ (58) ഫിഫ്റ്റിയാണ് ആന്ധ്രയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറ്റുള്ളവരൊന്നും 40 റണ്‍സ് കടന്നില്ല. രണ്ടു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും സുദേശന്‍ മിഥുനുമാണ് കേരള ബൗളിങ് നിരയില്‍ മികച്ചുനിന്നത്.