പി ചിദംബരംഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ: വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും ലഭിക്കും

97

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഒരു മാസമായി തീഹാർ ജയിലിൽ കഴിയുകയായിരുന്നു 74കാരനായ ചിദംബരം. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനായി ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ദില്ലി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്.

ചിദംബരത്തിന് വീട്ടിൽ നിന്നും ഭക്ഷണം എത്തിച്ച് നൽകുന്നതിന് കോടതി അനുമതി നൽകി. പ്രത്യേക സെല്ലും, ശൗചാലയവും , മരുന്നുകളും ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെല്ലിൽ എസി വേണമെന്ന ചിദംബരത്തിന്റെ ആവശ്യത്തെ എൻഫോഴ്സ്മെന്റ് എതിർത്തു.