HomeNewsShortപാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ്

പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ്

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുക്കി വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിനെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന്റെ അന്വേഷണ സംഘം കോട്ടയത്ത് യോഗം ചേര്‍ന്നു. വിജിലന്‍സ് എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രണ്ട് ഡിവൈഎസ്പിമാരുള്‍പ്പടെയുള്ള പത്ത് അംഗ സംഘമാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. വിദേശത്തുള്ള ഇബ്രാഹിംകുഞ്ഞ് മടങ്ങിയെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചായിരുന്നു കൂടിയാലോചന എന്നാണ് സൂചന.

ഇബ്രാഹിംകുഞ്ഞിനെതിരായ നടപടികള്‍ വൈകിപ്പിച്ചതിനും പ്രതികള്‍ക്ക് അനുകൂലമായി വിവരം ചോര്‍ത്തി നല്‍കിയതിനും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. പുതിയ സംഘം കേസില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതായാണ് അറിവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments