ക്യാപ്റ്റന്റെ ചിറകിലേറി ഇടതുമുന്നണിക്ക് തുടർഭരണം: അക്കൗണ്ട് തുറക്കാനാവാതെ ബിജെപി

19

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയൻ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവർത്തിക്കുന്നു പിണറായി വിജയൻ എന്ന കേരളത്തിന്റെ ക്യാപ്റ്റൻ. പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട്കോട്ടയം ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍.

തദ്ദേശതിരഞ്ഞെടുപ്പ് നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമ പ്രവർത്തനങ്ങളും ചേർന്നപ്പോൾ തുടർഭരണം എൽ.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോൾ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി.