ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു: അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം

9

മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകൻ കെ.ബി.ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.

9 മണി വരെ മൃതദേഹം കൊട്ടാരക്കരയിൽ പൊതുദർശനത്തിന് വെക്കും. അതിനു ശേഷം വാളകെത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്കാര ചടങ്ങുകൾ നടക്കും.