ഉടുമ്പൻചോലയിൽ ലീഡ് 20000 ലേറെ ഉയർത്തി എം.എം മണി: എൽഡിഫ്‌ 92, യുഡിഫ് 46 എൻഡിഎ 3

9

ഉടുമ്പൻചോലയിൽ വൻ ലീഡുമായി എംഎം മണി. 20000 ലേറെ വോട്ടിന്റെ ലീഡാണ്യു അദ്ദേഹത്തിനുള്ളത്. യുഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്.

ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നിലാണ്. 247 വോട്ടാണ് ലീഡ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 2492 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 2849 വോട്ടിന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 2019 വോട്ടിന് മുന്നേറുന്നു.