HomeNewsLatest Newsമനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനക ഗാന്ധിയോട് കെ.ടി ജലീൽ

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനക ഗാന്ധിയോട് കെ.ടി ജലീൽ

തിരുവനന്തപുരം: ആദ്യം മനുഷ്യസ്‌നേഹമാണ് വേണ്ടതെന്നും മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ വ്യവസ്ഥാപിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിനായില്ല. ഇതു സ്വയം വിമര്‍ശനമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിലും സര്‍ക്കാരിനു വീഴ്ച പറ്റിയതായി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു മേനകാഗാന്ധി പറഞ്ഞിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഫേസ്ബുക്കിലൂടെ പരിചയത്തിലായ കാമുകൻ ആദ്യം തന്ത്രപൂർവം ബലാൽസംഗം ചെയ്തു; പിന്നാലെ……വൈക്കത്തുനിന്നു വീണ്ടും ഞെട്ടിക്കുന്ന ഒരു പീഡനവാര്‍ത്ത !

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments