HomeNewsLatest Newsകോഴിക്കോട്ട് ഷോപ്പിംഗ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ആത്മഹത്യചെയ്തു

കോഴിക്കോട്ട് ഷോപ്പിംഗ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ആത്മഹത്യചെയ്തു

കോഴിക്കോട്: കോഴിക്കോട്ട് ഷോപ്പിംഗ് മാളിലെത്തിയ യുവതി താഴേക്കു ചാടി ജീവനൊടുക്കി. തൊണ്ടയാട്ടെ ഷോപ്പിംഗ് മാളില്‍നിന്നു ചാടിയാണ് യുവതി ജീവനൊടുക്കിയത്. പുതിയങ്ങാടി സ്വദേശി അന്‍സ (24) യാണു മരിച്ചത്. മാളില്‍നിന്നു താഴേക്ക് ചാടിയ അന്‍സയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് മാളിലെത്തിയ അന്‍സ മുകളില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു നിരന്തരം പീഡനമുണ്ടാകാറുണ്ടായിരുന്നതായി അന്‍സയുടെ ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു അന്‍സയുടെ വിവാഹം. മാലിക്കടവ് സ്വദേശി അജന്തദാസാണ് ഭര്‍ത്താവ്.

ഫേസ്ബുക്കിലൂടെ പരിചയത്തിലായ കാമുകൻ ആദ്യം തന്ത്രപൂർവം ബലാൽസംഗം ചെയ്തു; പിന്നാലെ……വൈക്കത്തുനിന്നു വീണ്ടും ഞെട്ടിക്കുന്ന ഒരു പീഡനവാര്‍ത്ത !

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments