HomeNewsLatest Newsഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്: ശബ്ദരേഖ പുറത്ത്

ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്: ശബ്ദരേഖ പുറത്ത്

പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടുവെന്ന് മസൂദ് അസറിന്റെ സഹോദരന്‍ മൗലാനാ അമറിന്റെ ശബ്ദരേഖ പുറത്ത്. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം തകര്‍ന്നില്ലെന്നും നാശനഷ്ടമുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇന്ത്യന്‍ വ്യോമാക്രമണം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. രാജ്യാന്തര സമ്മര്‍ദത്താലല്ല വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ചതെന്നും ഖുറേഷി പറഞ്ഞു. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്‌ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

മസ്ഹൂദ് അസ്ഹര്‍ വൃക്കരോഗത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് സൂചനയുണ്ട്. ഭീകരസംഘടനകളോടുള്ള നിലപാട് മാറാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments