ധോണിയും ജാദവും തിളങ്ങി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം . ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു . പുറത്താകാതെ 87 പന്തില്‍ 81 റണ്‍സ് നേടിയ കേദാര്‍ ജാദവിന്റെയും, 72 പന്തില്‍ 59 റണ്‍സ് നേടിയ എം എസ് ധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് . അഞ്ചാം വിക്കറ്റില്‍ 141 റണ്‍സ് ധോണിയും ജാദവും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു .

രോഹിത് ശര്‍മ്മ 66 പന്തില്‍ 37 ഉം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 45 പന്തില്‍ 44 ഉം റണ്‍സ് നേടി പുറത്തായപ്പോള്‍ 13 റണ്‍സ് നേടിയ റായുഡു, റണ്ണൊന്നും എടുക്കാതെ പുറത്തായ ശിഖാര്‍ ധവാന്‍ എന്നിവര്‍ നിരാശപ്പെടുത്തി .
ഓസ്ട്രേലിയക്ക് വേണ്ടി നേഥന്‍ കോള്‍ട്ടര്‍നൈല്‍, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി . വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലെത്തി.