HomeNewsLatest Newsഒപ്പം പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്ലസ് ടു വിദ്യാർത്ഥി പോലീസ് പിടിയിൽ

ഒപ്പം പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്ലസ് ടു വിദ്യാർത്ഥി പോലീസ് പിടിയിൽ

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. മധുരയ്ക്കടുത്ത് മേലൂരില്‍ ബുധനാഴ്ചയായിരുന്നു സംഭവം.പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിയുടെ സഹപാഠിയാണ്. ഒരേ ഗ്രാമവാസികളായ ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പ്രതിയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസില്‍ പരാതിനല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments