HomeNewsLatest Newsമൊസൂളില്‍ ഇറാഖി സൈന്യം ഇസ്‌ളാമിക് സ്‌റ്റേറ്റ് കേന്ദ്രം വളഞ്ഞു; തീവ്രവാദികളോട് പിന്തിരിഞ്ഞോടരുതെന്ന് തലവന്‍ അല്‍ ബാഗ്ദാദി

മൊസൂളില്‍ ഇറാഖി സൈന്യം ഇസ്‌ളാമിക് സ്‌റ്റേറ്റ് കേന്ദ്രം വളഞ്ഞു; തീവ്രവാദികളോട് പിന്തിരിഞ്ഞോടരുതെന്ന് തലവന്‍ അല്‍ ബാഗ്ദാദി

ബാഗ്ദാദ്: ഇറാഖി സൈന്യം മൊസൂളില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് കേന്ദ്രംവളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ തീവ്രവാദികളോട് പിന്തിരിഞ്ഞോടരുതെന്ന് തലവന്‍ അല്‍ ബാഗ്ദാദി. ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്‍തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനുമാണ് ബാഗ്ദാദി ആഹ്വാനം ചെയ്തിരിക്കുന്നത്. നിനേവയിലെ ജനങ്ങള്‍, പ്രത്യേകിച്ച് പോരാളികള്‍ ശത്രുവിന്റെ ദൗര്‍ബല്യത്തിനായി കരുതിയിരിക്കുക, വടക്കാന്‍ ഇറാഖി പ്രവിശ്യയുടെ തലസ്ഥാനമാണ് മൊസൂളെന്ന് ഓര്‍ക്കുക എന്നും ബാഗ്ദാദി പറയുന്നു. അതേസമയം ബാഗ്ദാദി എവിടെയാണെന്നോ ആരോഗ്യ സ്ഥിതിയെ കുറിച്ചോ റിപ്പോര്‍ട്ടുകളില്‍ ഒരു വിവരവുമില്ല. അയ്യായിരത്തോളം ഐഎസ് ഭീകരര്‍ നിലവിലുണ്ടെന്നാണ് അനുമാനം. പോരാട്ടം അവസാന ഘട്ടത്തിലാണെന്നും വിവരമുണ്ട്. ഇനി മൊസൂളില്‍ അവശേഷിക്കുന്നത് വെറും 5000 തീവ്രവാദികള്‍ ആണെന്നും പറയുന്നു.

 

 

 

 

രണ്ടു വര്‍ഷം മുമ്പ് കലീഫത്തായി പ്രഖ്യാപിച്ച മൊസൂള്‍ നഗരത്തിലേക്ക് കയറാതെ ശത്രുക്കളെ തടയാന്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം ഐഎസിന്റെ മാധ്യമ വിഭാഗം അല്‍ ഫര്‍ഖാന്‍ പുറത്തുവിട്ടു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം പുറത്തു വരുന്നത്. ഇതിനൊപ്പം അവിശ്വാസികളുടെ നഗരങ്ങള്‍ തച്ചു തകര്‍ക്കാന്‍ ചാവേറുകളാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്്. അവിശ്വാസികളുടെ രാവുകള്‍ ഉറക്കമില്ലാത്തതാക്കി മാറ്റാനും അവരുടെ ഭൂമിയില്‍ രക്തപ്പുഴ ഒഴുക്കാനും ഓഡിയോയില്‍ പറയുന്നുണ്ട്. വിശ്വാസത്തിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കാനും ദൈവേച്ഛ നിറവേറട്ടെയെന്നും പറയുന്നു.

 

 

 

കഴിഞ്ഞ ദിവസം അമേരിക്ക നേതൃത്വം നല്‍കുന്ന സംയുക്ത സേന മൊസൂള്‍ നഗരത്തില്‍ പ്രവേശിച്ചിരുന്നു. അതിനിടയില്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്താവ് ഫുവാദ് ഹുസൈന്‍ പറഞ്ഞു. ബഗ്ദാദിക്കും മറ്റ് മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പറഞ്ഞിരുന്നു. നേരത്തേയും ബഗ്ദാദിയും മറ്റു നേതാക്കളും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും മറ്റും അഭ്യാഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുവരെ 900 ഐഎസ് ഭീകരരെ സേന കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

പ്രവാസികളേ നിങ്ങൾ നാട്ടിലെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക ! നിങ്ങൾ ജയിലിലാകുന്ന ഒരു വലിയ അപകടമാണത് ! എങ്ങിനെയെന്നറിയൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments