HomeNewsLatest Newsപത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; രജനീകാന്തിനും ധീരുബായി അംബാനിക്കും പത്മവിഭൂഷൻ

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; രജനീകാന്തിനും ധീരുബായി അംബാനിക്കും പത്മവിഭൂഷൻ

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യം പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും അന്തരിച്ച വ്യവസായി ധീരുബായി അംബാനിക്കുമാണ് പത്മവിഭൂഷൻ പുരസ്‌ക്കാരം. മരണാനന്തര ബഹുമതിയായാണ് അംബാനിക്ക് പുരസ്കാരം നൽകുന്നത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയ്ക്കും ബാഡ്മിന്റൺ താരം പത്മഭൂഷൻ പുരസ്‌ക്കാരവും നൽകും. അമ്പെയ്ത്ത് താരം ദീപികാ കുമാരി, സിനിമാ താരങ്ങളായ അജയ് ദേവ്ഗൺ, പ്രിയങ്കാ ചോപ്രാ എന്നിവർക്കാണ് പത്മശ്രീ അവാർഡ്. യാമിനി കൃഷ്ണമൂർത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ.വിശ്വനാഥൻ ശാന്ത, ജഗ്‌മോഹൻ, ഡോ. വസുദേസ് കൽകുർതെ ആത്രെ, അവിനാശ് എന്നിവരരും പത്മവിഭൂഷൻ പുരസ്‌ക്കാരത്തിന് അർഹരായിട്ടുണ്ട്.
പത്മഭൂഷൻ ലഭിച്ചവർ: ടെന്നീസ് താരം സാനിയ മിർസ, ബാറ്റ്മിൻഡൻ താരം സൈന നെഹ്‌വാൾ, അനുപം ഖേർ, ഉദിത് നാരായണൻ ഝാ, റാം വി. സുതർ, ഹെയ്‌സ്‌നാം കാൻഹൈലാൽ, വിനോദ് റായ്, യാർലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബർജിന്ദർ സിങ് ഹാംദാർദ്, പ്രഫ.ഡോ.നാഗേശ്വർ റെഡ്ഢി, സ്വാമി തേജോമയാനന്ദ.

പത്മശ്രീ ലഭിച്ചവർ: അമ്പെയ്ത്തുതാരം ദീപിക കുമാരി, സിനിമ താരങ്ങളായ അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments