HomeNewsമുന്നൂറു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ്‌ വാഷിങ്ങ് മെഷീനിൽ അലക്കി !

മുന്നൂറു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ്‌ വാഷിങ്ങ് മെഷീനിൽ അലക്കി !

യു.കെയിൽ ഇന്ത്യൻ വംശജനായ നാതു പട്ടേൽ നടത്തുന്ന കടയിൽ നിന്നാണ് സൂസൻ ഹിന്റേ ലോട്ടറി വാങ്ങിയത്. ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. പക്ഷെ ടിക്കറ്റ്‌ നോക്കിയപ്പോഴാണ് ഞെട്ടിയത്. വസ്ത്രങ്ങൾ അലക്കിയ കൂടെ ടിക്കറ്റും കൂടി അലക്കിക്കളഞ്ഞു ! വാഷിങ്ങ് മെഷീനിലായ ടിക്കറ്റിന്റെ അവസ്ഥ മോശമാണ്. ടിക്കറ്റിലെ തീയതിയും ബാർകോഡും മാഞ്ഞ്പോയിട്ടുണ്ട്. എന്നാൽ സമ്മാനം അടിച്ച നമ്പർ വ്യക്തമായി കാണാം.

 

ടിക്കറ്റ് വാങ്ങിക്കുന്നവരുടെ കൈയിൽ നിന്ന് അത് നഷ്ടപ്പെടുകയോ കവർച്ചചെയ്കപ്പെടുകയോ അല്ലെങ്കിൽ വസ്ത്രങ്ങക്കൊപ്പം കഴുകാൻ ഇടവരുകയോ ചെയ്താൽ മുപ്പത് ദിവസത്തിനുള്ളിൽ അവർക്ക് അവകാശ വാദം നടത്താമെന്ന് ദേശീയ ലോട്ടറി ഓപ്പറേറ്റർ പറയുന്നു. 66 മില്യൻ പൗണ്ടാണ് മുഴുവൻ സമ്മാനതുക അതിൽ പകുതിയാണ് സൂസന്നു ലഭിക്കേണ്ടത്. സമ്മാനതുകയുടെ ബാക്കി പകുതി സ്കോട്ടിഷ് ദമ്പതികളായ ഡേവിഡ്-കരോൾ മാർട്ടിൻ എന്നിവർക്കാണ് ലഭിച്ചിരിക്കുന്നത്.

 

സാധാരണയായി ലോട്ടറി എവിടെ നിന്നാണ് വാങ്ങിയതെന്ന് കമ്പനി വെളിപ്പെടുത്താറില്ല. ഈ അവസ്ഥയിൽ സ്ഥലം പുറത്ത് വിട്ടാൽ യഥാർത്ഥ വിജയിയെ കണ്ടെത്താനാകുമെന്നാണ് അവർ കരുതുന്നത്. 1994ൽ ആരംഭിച്ച ദേശീയ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്. ലോട്ടറി കമ്പനിയായ കെയിംലോട്ടിന് സമ്മാനതുക ലഭിക്കുന്ന ടിക്കറ്റ് പരിശോധിച്ച് മനസിലാക്കാനുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ അവർ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്നാണ് പട്ടേൽ പറയുന്നത്. ടിക്കറ്റ് വിറ്റ സ്ഥലം കമ്പനി കണ്ടെത്തിയിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ അവരുമായി ബന്ധപ്പെടാൻ ടിക്കറ്റ് ഉടമയായ സ്ത്രീയോട് അവർ ആവശ്യപ്പട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments