സംശയരോഗം: കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

58

കോഴിക്കോട് അരും കൊല. ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കഴുത്തറുത്ത് കൊന്നത്. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.