സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തിൽ കെട്ടിയിട്ട് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ശംലിയില്‍ കുത്തുബ്ഗഢ് ഗ്രാമത്തിലെ കര്‍ഷകനായ ലോകേഷ്കുമാറിനെയാണ് നാല്പേര് ചേര്‍ന്ന് വെടിവെച്ചുകൊന്നത്.
രാജേഷ്, ധിമാന്, രാജ്കുമാര് എന്നിവരും മറ്റൊരാളും ചേര്‍ന്നാണ് ലോകേഷ്കുമാറിനെ മര്‍ദ്ദിക്കുകയും പിന്നീട് വെടിവെച്ചുകൊലപ്പെടുത്തുകയും ചെയ്തത്. നാലുംപേരും ചേര്‍ന്ന് ലോകേഷ്കുമാറിനെ മരത്തില്‍ കെട്ടിയിട്ട ശേഷം വെടിവെക്കുകയായിരുന്നു. ലോകേഷ്കുമാറിന്റെ മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പണത്തെ ചൊല്ലി തർക്കം; യുപിയില്‍ കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ചുകൊന്നു
RELATED ARTICLES