HomeNewsLatest Newsകണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍; പ്രതികൾ ഉടൻ വലയിലാകുമെന്നു ഡിജിപി

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍; പ്രതികൾ ഉടൻ വലയിലാകുമെന്നു ഡിജിപി

മാഹിയില്‍ സിപിഐഎം, ആര്‍എസ്‌എസ് നേതാക്കള്‍ വെട്ടേറ്റ് മരിച്ച സംഭവങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍. മാഹിയിലെ സിപിഐഎം മുന്‍ കൗണ്‍സിലര്‍ ബാബു കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് മണിക്കൂറുകള്‍ക്കകം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, കണ്ണൂരിലെ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സിപിഐഎം നേതാവ് ബാബുവിനെ പത്തംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘം പതിയിരുന്ന് ബാബുവിന ആക്രമിക്കുകയായിരുന്നു എന്ന് മാഹി എസ്‌ഐ വിബല്‍ കുമാര്‍ പറഞ്ഞു. ആര്‍എസ്‌എസ് നേതാവ് ഷമേജിന്റെ കൊലപാതകത്തിന് പിന്നില്‍ ആറംഗസംഘമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാബുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് മണിക്കൂറുകള്‍ക്കകം ഷമേജിനെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ സിപിഐഎമ്മും ആര്‍എസ്‌എസും ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളെ ഒഴിവാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇരുവിഭാഗങ്ങളും പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments