HomeAround KeralaKozhikodeനവജാത ഇരട്ടക്കുട്ടികളെ തനിച്ചാക്കി അമ്മയെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത; വിശന്നു തളർന്നു പിഞ്ചുകുട്ടികൾ; കോഴിക്കോട്...

നവജാത ഇരട്ടക്കുട്ടികളെ തനിച്ചാക്കി അമ്മയെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത; വിശന്നു തളർന്നു പിഞ്ചുകുട്ടികൾ; കോഴിക്കോട് ഇന്നലെ നടന്നത്….

കോഴിക്കോട്: കവര്‍ച്ചക്കേസില്‍ പ്രതിയായ അമ്മയെ ജയിലിലാക്കിയതോടെ തനിച്ചായി ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികള്‍. കുട്ടികളുള്ള കാര്യം കോടതിയില്‍ നിന്ന് മറച്ചുവെച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയെ പൊലീസ് അറസ്റ്റുചെയ്തു ജയിലിലാക്കിയത്. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അമ്മയെ അറസ്റ്റുചെയ്തു ജയിലിലടച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിന്റെ ഉളളടക്കം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ നിയമലംഘനം നടത്തിയെന്നാണ് സിറ്റി പോലീസ് ചീഫിന് നല്‍കിയ റിപ്പോര്‍ട്ട്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. മക്കളായ കാര്‍ത്തിക, കാര്‍ത്തിക് എന്നിവര്‍ക്ക് കഫക്കെട്ടും പനിയുമായതിനാല്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസ് യുവതിയെ അറസ്റ്റുചെയ്തത്. മൂന്നുവര്‍ഷംമുന്‍പ് വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയെന്ന കുറ്റംചുമത്തിയാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചുകുട്ടികളുള്ള കാര്യം പൊലീസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി അമ്മയെ മാത്രമായി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

‘മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, കോഴിക്കോട്, 04952357691’ എന്ന് വെളളക്കടലാസിലുള്ള ഒരു കുറിപ്പ് മാത്രമാണ് അറസ്റ്റുചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ അച്ഛന്റെ കൈയില്‍ കൊടുത്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുട്ടികളുമായി കരഞ്ഞുകൊണ്ട് അച്ഛന്‍ മാണിക്യം(35) ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില ചുമട്ട് തൊഴിലാളികളും തീവണ്ടിയാത്രയ്ക്ക് സ്റ്റേഷനില്‍ എത്തിയവരുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റി.

സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ അമ്മയ്‌ക്കൊപ്പം രണ്ട് കുട്ടികളുണ്ടെന്ന വിവരം ചൊവ്വാഴ്ച കോടതിയെ രേഖാമൂലം അറിയിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനിടെ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെയും അച്ഛനെയും കണ്ട റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ എം. രാജന്‍ ആര്‍.പി.എഫ്. സ്റ്റേഷനിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ വിനോദ് ജി. നായര്‍ മെഡിക്കല്‍ കോളേജ് പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതിയെ പോലീസ് അറസ്റ്റുചെയ്ത കാര്യം അറിയുന്നത്. തുടര്‍ന്ന് ആര്‍.പി.എഫ്. അധികൃതര്‍ മെഡിക്കല്‍ കോളേജ് പോലീസുമായി ബന്ധപ്പെട്ട് കുട്ടികളെ ഉടന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments