HomeNewsLatest Newsമദ്യപാനിയെന്ന് ആരോപിക്കപ്പെട്ട് അപമാനിതനായ മലയാളി ദില്ലി പൊലീസ് കോണ്‍സ്റ്റബിൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

മദ്യപാനിയെന്ന് ആരോപിക്കപ്പെട്ട് അപമാനിതനായ മലയാളി ദില്ലി പൊലീസ് കോണ്‍സ്റ്റബിൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: മദ്യപാനിയെന്ന് അരോപിക്കപ്പെട്ട ദില്ലി പൊലീസ് കോണ്‍സ്റ്റബിള്‍ സലീം പി കെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി മെട്രോയില്‍ യാത്രചെയ്യുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളുള്ള സലീമിനെ മദ്യപാനിയായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് ശേഷം സലീമിന് സര്‍വ്വീസില്‍നിന്നും സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വരികയും ചെയ്തു. തനിക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്യണമെന്നും നഷ്ടപരിഹാരം വേണമെന്നും സലീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സസ്‌പെന്‍ഷനിലായെങ്കിലും ജോലി തിരിച്ചുകിട്ടിയതിനാല്‍ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കോടതി സലീമിന്റെ ഹര്‍ജി തള്ളിയത്.

 

 

സലീം മദ്യപിച്ച് മെട്രോയില്‍ യാത്രചെയ്യുന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചതിന് ശേഷം വിഷയത്തിലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ദില്ലി പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. സലീം മദ്യപിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അസ്വാഭാവികമായ പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഒരു തവണ മസ്തിഷ്‌കാഘാതമുണ്ടായ വ്യക്തിയാണ് സലീം. സംഭവദിവസം സലീമിന് മരുന്ന് കഴിക്കാന് സാധിച്ചിരുന്നില്ല. ഇതുകാരണം കുഴഞ്ഞുവീണ സലീമിനെ സമീപമുണ്ടായിരുന്നവര്‍ മദ്യപാനിയാണെന്ന തരത്തില്‍ തെറ്റിദ്ധരിക്കുകയും വീഡിയോ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ചെയ്യുകയായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments