മുംബൈ: ഇന്ത്യയിലെ എല്ലാ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ആണ് കോടതിയുടെ പരാമര്‍ശം. സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശം നല്കാന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് എതിര്‍ക്കില്ലെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുരുഷന്മാര്ക്കുള്ള അവകാശങ്ങള്‍ എല്ലാം സ്ത്രീകള്‍ക്കും ഉണ്ട് ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നതിന് ചട്ടങ്ങള്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നല്‍കണം; ബോംബെ ഹൈക്കോടതി
RELATED ARTICLES