HomeCinemaMovie Newsകട്ടപ്പനയിലെ ഋതിക് റോഷനുമായി നാദിർഷ എത്തുന്നു

കട്ടപ്പനയിലെ ഋതിക് റോഷനുമായി നാദിർഷ എത്തുന്നു

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ വീണ്ടും സംവിധായകനാകുന്നു ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ദിലീപ് സിനിമ നിര്‍മ്മിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അമര്‍ അക്ബര്‍ അന്തോണി എഴുതിയ സംഘത്തിലെ വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമയില്‍ നായകനായി എത്തുന്നത്. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയും എഴുതിയിരിക്കുന്നു. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം. നാദിര്‍ഷ തന്നെ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതവും ഒരുക്കും. രസകരമായി തന്നെയാണ് നാദിര്‍ഷ പുതിയ സിനിമയെ കുറിച്ച് ഫെയ്‌സ്ബുക് പേജില്‍ കുറിച്ചിരിക്കുന്നതും.
ആ പോസ്റ്റ്‌ ഇങ്ങനെ:
ഒരു കൊച്ചു കാര്യം…. ഇത് ,അവകാശവാദങ്ങള്‍ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ അമര്‍,അക്ബര്‍,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ…. എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാല്‍ ഷൂട്ടിങ്ങ് ചിങ്ങം1ന്.
കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാല്‍ കഥാകൃത്തുക്കളില്‍ ഒരാളെ നായകനാക്കുന്നു…. അനുഗ്രഹിക്കണം 

NB: ഈ കഥാപാത്രത്തിന് വേണ്ടി സാക്ഷാല്‍ ഋത്വിക് റോഷനെ ട്രൈ ചെയ്‌തെങ്കിലും ഇത്ര ഹെവി ക്യാരക്ടര്‍ ചെയ്യാന്‍ ഉള്ള ആരോഗ്യവും സൗന്ദര്യവും തനിക്കു പോര എന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മാത്രമാണ് ഞങ്ങള്‍ ഇത് മിസ്റ്റര്‍ വിഷ്ണുവിനെ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച് ബുദ്ധിമുട്ടിക്കുന്നത്. എന്താല്ലേ..!

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments