HomeNewsLatest Newsഹരിയാനയിൽ ഭഗത് സിങ്ങിന്‍െറ പേരിൽ വിമാനത്താവളം വരുന്നു

ഹരിയാനയിൽ ഭഗത് സിങ്ങിന്‍െറ പേരിൽ വിമാനത്താവളം വരുന്നു

ചണ്ഡിഗഢ്: ഹരിയാനയിൽ ഭഗത് സിങ്ങിന്‍െറ പേരിൽ വിമാനത്താവളം വരുന്നു നിര്‍മാണം പൂരോഗമിക്കുന്ന ഹരിയാനയിലെ വിമാനത്താവളത്തിനാണ് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്‍െറ പേരിടുന്നത്. പഞ്ചാബ്-ഹരിയാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് 485 കോടി രൂപ ചെലവഴിച്ചാണ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. ഹരിയാന നിയമസഭ ഐക്യകണ്ഠേനെയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന വകുപ്പിന്് കത്തയക്കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ അറിയിച്ചു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍െറ പേര് നല്‍കുന്നതിനോട് എതിര്‍പ്പില്ളെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments