HomeNewsLatest Newsസി.പി.എം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

സി.പി.എം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

സി.പി.എം പ്രവര്‍ത്തകയായ യുവതിയെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച്‌ വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫിസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. അഴകിക്കോണത്ത് പാര്‍ട്ടി ഓഫിസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments