HomeNewsShortഇന്ത്യ- ജപ്പാന്‍ പ്രതിരോധ കരാര്‍ പ്രാബല്യത്തിൽ; ഇനി സേനകള്‍ തമ്മില്‍ സേവന കൈമാറ്റം സാധ്യം

ഇന്ത്യ- ജപ്പാന്‍ പ്രതിരോധ കരാര്‍ പ്രാബല്യത്തിൽ; ഇനി സേനകള്‍ തമ്മില്‍ സേവന കൈമാറ്റം സാധ്യം

ഇന്ത്യ- ജപ്പാന്‍ പ്രതിരോധ കരാര്‍ നിലവില്‍ വന്നു. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഡോ​ക്ട​ര്‍ അ​ജ​യ​കു​മാ​റും ജാ​പ്പ​നീ​സ് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി സു​സു​ക്കി സ​തോ​ഷി​യും ചേ​ര്‍​ന്നാ​ണ് ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത്. ഇ​ന്ത്യ​ന്‍ സാ​യു​ധ സേ​ന, ജാ​പ്പ​നീ​സ് സ്വ​യം പ്ര​തി​രോ​ധ​സേ​ന എ​ന്നി​വ​യ്ക്കി​ട​യി​ല്‍ സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള കരാറാണിത്. സം​യു​ക്ത​സേ​നാ പ​രി​ശീ​ല​ന​ങ്ങ​ള്‍, ഐ​ക്യ​രാ​ഷ്ട്ര സ​മാ​ധാ​ന പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​നു​ഷ്യ​ത്വ​പ​ര​മാ​യ അ​ന്താ​രാ​ഷ്‌ട്ര ആ​ശ്വാ​സ​ന​ട​പ​ടി​ക​ള്‍, പ​ര​സ്പ​ര​സ​മ്മ​ത​ത്തോ​ടെ​യു​ള്ള മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ച​ട്ട​ക്കൂ​ടി​ന് ക​രാ​ര്‍ രൂ​പം ന​ല്‍​കു​ന്നു. ഇ​രു സേ​ന​ക​ള്‍​ക്കും ഇ​ട​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ര്‍​ധിപ്പി​ക്കാ​നും ക​രാ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു. ശക്തമായ നാവിക- വ്യോമസേനാ സംവിധാനങ്ങളുള്ള ജപ്പാനുമായി ഒപ്പു വെച്ചിരിക്കുന്ന കരാര്‍ ഇന്ത്യക്ക് പസഫിക് മേഖലയില്‍ ശക്തമായ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments