HomeNewsLatest Newsകൊവിഡ്: വാക്‌സില്‍ ലഭ്യമായില്ലെങ്കില്‍ മരണം ഇരട്ടിയാകുമെന്ന് ഡബ്ല്യൂഎച്ച്‌ഒ; രാജ്യാന്തര തലത്തില്‍ യോജിച്ചുള്ള പ്രവർത്തനം വേണം

കൊവിഡ്: വാക്‌സില്‍ ലഭ്യമായില്ലെങ്കില്‍ മരണം ഇരട്ടിയാകുമെന്ന് ഡബ്ല്യൂഎച്ച്‌ഒ; രാജ്യാന്തര തലത്തില്‍ യോജിച്ചുള്ള പ്രവർത്തനം വേണം

കോവിഡ് ഈ നിലയില്‍ തുടരുകയും ഫലപ്രദമായ വാക്‌സിന്‍ വ്യാപകമായി ലഭ്യമാകാതിരിക്കുകയും ചെയ്താല്‍ മരണസംഖ്യ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) മുന്നറിയിപ്പ് നല്‍കി. കൊവിഡിനെതിരെ രാജ്യാന്തര തലത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടായില്ലെങ്കില്‍ മരണസംഖ്യ ഉയരുമെന്ന് ഡബ്ല്യൂ.എച്ച്‌.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറയുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ച്‌ ഒമ്ബതു മാസത്തിനുള്ളിലാണ് 10 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുന്നത്. ഇതുവരെ 3.27 കോടി ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.93 ലക്ഷം പേര്‍ മരണമടഞ്ഞു. 2.41 കോടി ആളുകള്‍ രോഗമുക്തരായി. എന്നാല്‍ 75.94 ലക്ഷം പേര്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍. ഇവിടെ 72.4 ലക്ഷം പേര്‍ രോഗികളായി. 2.08 ലക്ഷം പേര്‍ മരണമടഞ്ഞു. രണ്ടാമതുള്ള ഇന്ത്യയില്‍ 59 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 93,000 പേര്‍ മരണമടഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments