HomeNewsShortബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി

ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നൽകിയത്. സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നൽകണമെന്ന് നോട്ടീസിൽ പറയുന്നു.ബിനീഷിൻറെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. സ്വത്തുവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ ഒമ്പതിന് ബിനീഷിനെ എൻഫോഴ്സ്മെന്റ് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. ഈ മാസം ഒൻപതിന് ബിനീഷിനെ എൻഫോഴ്സ്മെൻ്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എൻഫോഴ്സ്മെൻ്റ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments