HomeNewsLatest Newsബ്രാഹ്മണ ദമ്പതികൾക്ക് വിളമ്പിയത് മാംസാഹാരം: എയർ ഇന്ത്യ വാങ്ങികൂട്ടിയത് എട്ടിന്റെ പണി !

ബ്രാഹ്മണ ദമ്പതികൾക്ക് വിളമ്പിയത് മാംസാഹാരം: എയർ ഇന്ത്യ വാങ്ങികൂട്ടിയത് എട്ടിന്റെ പണി !

ബ്രാഹ്മണ ദമ്പതികള്‍ക്ക് പച്ചക്കറി ആഹാരത്തിന് പകരം മാംസാഹാരം വിളമ്പിയ എയര്‍ ഇന്ത്യയോട് നഷ്ടപരിഹാരം നൽകാൻ നിർദേശം. 47,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പഞ്ചാബ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. 2016 നവംബര്‍ 14 ന് ചിക്കാഗോയില്‍ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്ത മൊഹാലി സ്വദേശികളായുള്ള ദമ്പതികള്‍ക്കാണ് എയര്‍ ഇന്ത്യ നോണ്‍ വെജ് ഭക്ഷണം നല്‍കിയത്. 10,000 രൂപ പിഴയടക്കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം നേരത്തെ എയര്‍ലൈനിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പിഴ നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുകയും 7,000 രൂപ ഉപഭോക്താവിന് നിയമപരമായ ചെലവായി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കടപ്പാട് : oneindia

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments